കേരളം

ബിജെപി തരുന്ന ഒരു പദവിയും ഇനി വേണ്ട ; അധികാരത്തിനായി ആരുമായും കൂടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറെടുക്കുന്നു. ബിജെപിയും കേന്ദ്രസര്‍ക്കാറും കേന്ദ്രത്തില്‍ പല പദവികളും വാഗ്ദാനം ചെയ്തിരുന്നു. ഇത്ര കാലമായിട്ടും വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കാതെ പറ്റിക്കുകയായിരുന്നു. ഇനി ഈ പദവികള്‍ നല്‍കിയാലും വേണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കും. ഒരു മുന്നണിയോടും അയിത്തമില്ല. വോട്ടുള്ള പാര്‍ട്ടിയെ ഒരു മുന്നണിയും വേണ്ടെന്ന് പറയില്ല. എന്നാല്‍ തങ്ങള്‍ ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തമാണ്. തുഷാര്‍ ഒഴികെ, പല നേതാക്കളും ഇക്കാര്യം പ്രത്യക്ഷമായും പരോക്ഷമായും പൊതുവേദികളില്‍ സൂചിപ്പിച്ചിരുന്നു. 

കേരളത്തില്‍ എന്‍ഡിഎ മുന്നണി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. അധികാരത്തിനുള്ള പങ്കാളിത്തത്തിനാണ് എല്ലാ പാര്‍ട്ടികളും നില്‍ക്കുന്നത്. പദവികള്‍ വാഗ്ദാനം ചെയ്ത് ബിജെപി കാലങ്ങളായി ബിഡിജെഎസിനെ പറ്റിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തത്. അതേസമയം ബിഡിജെഎസ് ഏത് മുന്നണിയില്‍ പോകണം എന്ന കാര്യത്തില്‍ ആ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്