കേരളം

സംസ്ഥാന ബിജെപി നേതാക്കള്‍ ഇടപെട്ടു; മോദി പൂന്തുറ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിത മേഖലയായ പൂന്തുറ സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കുമ്മനം വ്യക്തമാക്കി. ഓഖി ദുരന്തക്കെറിച്ച് വിലയിരുത്താന്‍ എത്തുന്ന പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ലെന്നും മത്സ്യതൊഴിലാളികളുടെ പ്രതിനിധികളുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണവുമായി കുമ്മനം രംഗത്തെത്തിയത്. 

 മത്സ്യത്തൊഴിലാളികളുമായി പത്തു മിനിറ്റ് കൂടിക്കാഴ്ചയ്ക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. സെന്റ് തോമസ് സ്‌കൂളില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. ദുരിതത്തെക്കുറിച്ച് വിലയിരുത്താന്‍ എത്തുന്ന പ്രധാനമന്ത്രി ഒരു ദിവസം മാത്രമാണ് തിരുവനന്തപുരത്ത് തങ്ങുന്നത്. കന്യാകുമാരിയും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം