കേരളം

സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ റദ്ദാക്കണം ; ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മിഷന്റെ നിഗമനങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ടേംസ് ഓഫ് റഫറന്‍സിനു പുറത്താണ് കമ്മിഷന്‍ പ്രവര്‍ത്തിച്ചത്. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്ത് സര്‍ക്കാരിനു നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പും ഹര്‍ജിക്കൊപ്പം ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. 

സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി