കേരളം

ഓഖി ദുരന്ത സമയത്ത് മോദി പെരുമാറിയത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെ; മോദി കേരളത്തിലെത്താന്‍ വൈകിയെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്തത്തെക്കുറിച്ച് വിശകലനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താന്‍ വൈകിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓഖി ദുരന്ത മേഖലയായ പൂന്തുറയില്‍ ഇന്ന് മോദി സന്ദര്‍ശനം നടത്താനിരിക്കേയാണ് കോടിയേരിയുടെ പ്രസ്താവന വന്നിരിക്കുന്നത്. വൈകുന്നേരം 4.30ഓടെയാണ് പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കുന്നത്. 

ദുരന്തസമയത്ത് പ്രധാനമന്ത്രി പെരുമാറിയത് ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയയാണ്. കേരള മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ പോലും മോദി തയ്യാറായില്ലയെന്നും കോടിയേരി പറഞ്ഞു. 

ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തുന്ന മോദി, ഹെലികോപ്റ്ററില്‍ കന്യാകുമാരിക്ക് പോകും. തുടര്‍ന്ന് വൈകുന്നേരം തിരിച്ച് തിരുവനന്തപുരത്തെത്തി പൂന്തുറ സന്ദര്‍ശിക്കും എന്നാണ് പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 

ദുരിത ബാധിത പ്രദേശങ്ങളില്‍ ആദ്യ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്താത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു