കേരളം

പാതിരാത്രി കാമുകി ചുംബനം വാഗ്ദാനം ചെയ്തു; അച്ഛന്റെ കാറും എടുത്ത് കാമുകിയെ കാണാന്‍ ഇറങ്ങിയ 17കാരന്‍ കിണറ്റില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പെട്ടെന്ന് വന്നാല്‍ എത്ര ചുംബനം വേണമെങ്കിലും നല്‍കാം എന്ന് മെസേജ് കിട്ടിയാല്‍ ഏത് കാമുകനും തന്റെ കാമുകിയുടെ അടുത്തേക്ക് ഓടും. ഇത് തന്നെയാണ് 17 വയസുകാരമായ കാമുകനും ചെയ്തത്. എന്നാല്‍ പാതിരാത്രി ചുംബനം തേടി ഇറങ്ങിയ കുട്ടി കാമുകന്‍ വഴിതെറ്റി വീണത് കിണറ്റിനുള്ളില്‍. കൊച്ചിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 

പാതിരാത്രിയില്‍ 15 വയസുകാരിയായ കാമുകി ചുംബനം വാഗ്ദാനം ചെയ്തപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അച്ഛന്റെ കാറും എടുത്ത് 1.30 മണിക്ക് റോഡില്‍ ഇറങ്ങിയ കൗമാരക്കാരനാണ് പൊലീസിനെ കണ്ട് പേടിച്ച് കിണറ്റില്‍ വീണത്. അച്ഛന്റെ കാറും കട്ടെടുത്ത് ആരും അറിയാതെ വീട്ടില്‍ നിന്ന് ഒളിച്ചിറങ്ങിയതായിരുന്നു 17 കാരന്‍. ആരുമില്ലാത്ത വഴിയിലൂടെ സുഖമായി വണ്ടി ഓടിച്ച് വരുന്നതിനിടെ രാത്രി പെട്രോളിംഗിനിറങ്ങിയ പൊലീസുകാരെ കണ്ടു. 

പൊലീസിനെ കണ്ട് പേടിച്ച് ഉള്‍വഴിയിലേക്ക് കടന്ന് യാത്ര തുടര്‍ന്നു. എന്നാല്‍ വീണ്ടും പൊലീസ് ജീപ്പ് കണ്ടതോടെ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. വെപ്രാളത്തില്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ തൊട്ടടുത്ത് നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. വീണ്ടും പിന്നോട്ടെടുത്തപ്പോള്‍ വീടിന്റെ മതിലില്‍ പോയി ഇടിക്കുകയായിരുന്നു. ഇതോടെ പേടിച്ചുപോയ 17 കാരന്‍ വണ്ടി ഉപേക്ഷിച്ച് ഇറങ്ങി ഓടി. വീടിന്റെ മതിലൊക്കെ ചാടി ഓടിയ കാമുകന്‍ അവസാനം ഒരു കിണറ്റില്‍ വന്ന് വീഴുകയായിരുന്നു. 

കിണറ്റിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ ആണ്‍കുട്ടിയെ അവസാനം അഗ്നിശമന സേന വന്നാണ് കരക്ക് കയറ്റിയത്. 50 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. രാവിലെ വീട്ടുകാരാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസിനേയും അഗ്നി ശമന സേനയേയും വിളിച്ച് കിണറ്റില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്