കേരളം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് മീന്‍കുന്നിനടുത്ത വലിയപറമ്പിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനേഷിനെ കൊലപ്പെടുത്തിയതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. എംപി പ്രജിത്, എംപി വിജിത് എന്നിവരെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. ഏഴുപേരെ കോടതി വെറുതെ വിട്ടു. 

2008 ജനുവരി 12ന് രാത്രിയായിരുന്നു കൊലപാതകം. 26 വയസുകാരനായ ധനേഷ് കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)