കേരളം

കള്ളുകുടിച്ച് ബോധം പോയ ഡ്രൈവറെ മാറ്റി യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബെംഗളൂരുവില്‍ നിന്നും പയ്യന്നൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലെ െ്രെഡവര്‍ അടിച്ചു പൂസായതിനെ തുടര്‍ന്നാണ് യാത്രക്കാരിലൊരാള്‍ വളയം പിടിക്കേണ്ടി വന്നത്. ബസിന്റെ യഥാര്‍ത്ഥ െ്രെഡവര്‍ വിനയന്‍(37)നെ യാത്രക്കാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ബസ് ബംഗളൂരുവില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വിരാജ്‌പേട്ടയില്‍ എത്തിയപ്പോള്‍ ഡ്രൈവറെ മാറ്റി യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

വളപട്ടണം ടോള്‍ബൂത്തിന് സമീപം എത്തിയപ്പോള്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വളപട്ടണം പൊലീസ് ഏര്‍പ്പാടാക്കിയ ഡ്രൈവറെ ഉപയോഗിച്ച് ബസ് സര്‍വീസ് തുടര്‍ന്നു. യാത്രക്കാരെ ഇറക്കിയ ശേഷം ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി