കേരളം

സമുദായം തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നു; നിമിഷയുടെ മാതാവ് ബിന്ദു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമുദായവും സമൂഹവും തന്നെയും കുടുംബത്തെയും അവഗണിക്കുകയാണെന്ന് ഐഎസില്‍ ചേര്‍ന്നെന്ന് ആരോപണമുയര്‍ന്ന നിമിഷയുടെ മാതാവ് ബിന്ദു. സമുദായ സംഘടനയിലും ക്ഷേത്ര ട്രസ്റ്റുകളിലും അംഗമായ തന്നെ അവഗണിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവുന്നതെന്ന് ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്‍എസ്എസ് അംഗം, ആറ്റുകാല്‍ ദേവീക്ഷേത്ര ട്രസ്റ്റ് അംഗം, റസിഡന്‍സ് അസോസിയേഷന്‍ അംഗം എന്നീ നിലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് താന്‍. എന്നാല്‍ ഇപ്പോള്‍ തന്നെയും കുടുംബത്തെയും മാറ്റിനിര്‍ത്തുകയാണ്. മറ്റേതെങ്കിലും സമുദായാംഗം ആയിരുന്നെങ്കില്‍ തനിക്ക് അര്‍ഹമായ പിന്തുണ ലഭിച്ചേനെയെന്നും ബിന്ദു പറഞ്ഞു. 

പട്ടാളത്തില്‍ മേജര്‍ ആയ തന്റെ മകനോ തനിക്കോ ഒരു പരിഗണനയും സമുദായത്തില്‍നിന്നു കിട്ടുന്നില്ല. മകളുടെ വിഷയം വന്നപ്പോള്‍ തങ്ങള്‍ അതു മറച്ചുവച്ചില്ല. എന്നിട്ടും ഒരു കോണില്‍നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ബിന്ദു പറഞ്ഞു. ഒന്നര വര്‍ഷമായി മകളുമായി ബന്ധപ്പെടാനായിട്ടില്ലെന്നും ബി്ന്ദു അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്