കേരളം

' അത് ബ്ലാക്ക് മെയ്‌ലിംഗായിരുന്നു ; ആന്റണിയെ വെള്ളപൂശി ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനാക്കാനാണ് ഹസന്റെ ശ്രമ 'മെന്ന് ഡി സുഗതന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചാരക്കേസില്‍ കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് ഹസ്സന്റെ കുറ്റസമ്മതം ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കും. ഇവിടം കൊണ്ട് അവസാനിക്കുന്നതല്ല ഹസ്സന്റെ പ്രസ്താവന. പാര്‍ട്ടി ഹസന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്നും സുഗതന്‍ ആവശ്യപ്പെട്ടു. 

കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ ആന്റണിക്കും പങ്കുണ്ട്. ആന്റണിയെ വെള്ളപൂശി ഉമ്മന്‍ചാണ്ടിയെ മോശക്കാരനാക്കാനാണ് ഹസ്സന്റെ ശ്രമമെന്നും സുഗതന്‍ ആരോപിച്ചു. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ് ആന്റണി അന്ന് പറഞ്ഞത്. ലീഡര്‍ രാജിവെക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. 

ഇവരെല്ലാം ഒന്നിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചത്. അത് ബ്ലാക്ക് മെയിലിംഗായിരുന്നു. പാര്‍ട്ടി വിരുദ്ധനാണെന്ന് വരുത്തി, രാജ്യദ്രോഹിയാണെന്ന് വരുത്തി കരുണാകരനെ അപമാനിച്ച് പുറത്താക്കുകയായിരുന്നെന്നും സുഗതന്‍ പറഞ്ഞു. അതേസമയം ചാരക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എംഎം ഹസ്സന്‍ പറഞ്ഞു. അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ഗ്രൂപ്പിന് സമ്മര്‍ദ്ദമുണ്ടാക്കിയോ എന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!