കേരളം

ചാരക്കേസ്;  വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹസന്‍, ഗ്രൂപ്പിലെ ആശയ കുഴപ്പം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. ഏറെ നാളായി മനസിലുണ്ടായിരുന്ന വികാരമാണ് പ്രകടിപ്പിച്ചത്. അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു. 

ഗ്രൂപ്പില്‍ ആശയക്കുഴപ്പമുണ്ടായോ എന്ന് ഇപ്പോള്‍ ചര്‍ച്ച  ചെയ്യേണ്ടതില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രാജിവയ്പ്പിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ കുറ്റബോധമുണ്ടെന്ന ഹസന്റെ വെളിപ്പെടുത്തലായിരുന്നു കഴിഞ്ഞവ ദിവസം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 

കരുണാകരനെ രാജി വയ്പ്പിക്കാനുണ്ടായ നീക്കങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് എ.കെ.ആന്റണി  മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരനെ രാജിവയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും, ഉമ്മന്‍ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടു എന്നായിരുന്നു ഹസന്റെ വെളിപ്പെടുത്തല്‍. 

എന്നാല്‍ മലര്‍ന്നു കിടന്ന് തുപ്പാന്‍ ഞാന്‍ ഇല്ലെന്നും, ഹസനെതിരെ വാളെടുക്കേണ്ടതില്ലെന്നുമായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. എം.എം.ഹസന്റെ കുറ്റസമ്മതത്തില്‍ സത്യമുണ്ട്. ആന്റണി ഇങ്ങനെ പറഞ്ഞിരിക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും പത്മജ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്