കേരളം

രണ്ടാം ഭാര്യയുടെ സ്വത്ത്  മറച്ചുവെച്ചു; അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലേക്ക്. അന്‍വറിനെതിരെ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറി വഴി തുടര്‍ നടപടികള്‍ക്കായി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറി. 

രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്നും മറച്ചുവെച്ചു എന്ന് കാണിച്ചാണ് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. പരാതിയില്‍ അടിയന്തര അന്വേഷണവും നടപടിയും വേണമെന്ന് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പരാതി ഗുരുതരമായതിനാല്‍ അന്‍വറിനെതിരെ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് തീരുമാനമെടുക്കേണ്ടത്. പ്രവാസി വ്യവസായിയുടെ പക്കല്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞ  ദിവസം അന്‍വറിനെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു