കേരളം

ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെഎസ് ചിത്രയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഗായിക കെഎസ് ചിത്രയ്ക്ക്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ഹരിവരാസനം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. കെ.ജെ.യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
    

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'