കേരളം

ഒരേ ഇലയില്‍ ഭക്ഷിച്ചവര്‍ പോലും ചതിച്ചു; ചില നേതാക്കള്‍ കരുണാകരനെ കൈയാമം വെപ്പിക്കാനും ശ്രമിച്ചു:   കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ വിമര്‍ശിച്ചവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കെ മുരളീധരന്‍. കരുണാകരനെ ദ്രോഹിച്ച ചരിത്രം പരിശോധിച്ചാല്‍ പടയൊരുക്കം നടത്തേണ്ടിവരുക സിപിഎമ്മിനും ബിജെപിക്കും എതിരെയായിരിക്കില്ലെന്നും ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും ദ്രോഹിച്ചവരില്‍ മുന്‍ നിരയിലുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. 

പഴയകാല നേതാക്കള്‍ കരുണാകരനെ കൈയാമം വെച്ച് നടത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്നും പഴയകഥകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ഗൂണം ചെയ്യില്ലെന്നും മുരളീധരന്‍ പറഞ്ഞു

രാജന്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണകരന്‍ രാജിവെച്ചത  എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. കേസില്‍ അടുത്ത ഉദ്യോഗസ്ഥര്‍ പോലു തെറ്റായ വിവരങ്ങള്‍ ആണ് നല്‍കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. 

ചാരക്കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയതില്‍ ആന്റണിക്ക് പങ്കില്ലെന്ന് കഴിഞ്ഞ് ദിവസം കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ പങ്കാളിയായതില്‍ ഖേദിക്കുന്നതായും ഹസന്‍ പറഞ്ഞിരുന്നു. ഹസ്സന്റെ പ്രസ്താവനയ്‌ക്കെതിരെ എ ഗ്രൂപ്പില്‍ തന്ന പടയൊരുക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!