കേരളം

ഓഖി ഫണ്ടിലേക്ക് ഒറ്റ ദിവസംകൊണ്ട് സിപിഎം പിരിച്ചത് അഞ്ചുകോടിയോളം; പിരിവില്‍ കണ്ണൂരിനെ പിന്നിലാക്കി തിരുവനന്തപുരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സംഭാവന ചെയ്യുന്നത് 4,81,02511 രൂപ. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനും തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാനും വേണ്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 21ന് സംസ്ഥാന വ്യാപകമായി നടന്ന പിരിവിലാണ് നാല് കോടി രൂപയ്ക്ക് മുകളില്‍ പണം പിരിച്ചത്. 

സംസ്ഥാന സമിതി തന്നെ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. ശേഖരിച്ച തുക സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് സംഭാവന ചെയ്യും. ഫണ്ട് പിരിവ് വിജയിപ്പിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്ലവരായ മനുഷ്യ സ്‌നേഹികള്‍ക്കും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു. 


പിരിവില്‍ തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. 89,43852 രൂപയാണ് തിരുവനന്തപുരം പിരിച്ചെടുത്തത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോട്  79,68129 രൂപ പിരിച്ചു നല്‍കിയപ്പോള്‍ കണ്ണൂര്‍ 73,92321 രൂപയാണ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!