കേരളം

നാളെ സിപിഎം ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

വടകര: പയ്യോളി മനോജ് വധകേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ നാളെ  ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട്  ആറു മണിവരെയാണ് ഹര്‍ത്താല്‍.

അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്നാണ് സിപിഎം നിലപാട്. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം  മുന്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെ ഒമ്പത് പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടകരയിലെ സി.ബി.ഐയുടെ ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

സി.പി.ഐ.എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍,നഗര സഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി എല്‍.സി അംഗം സി.സുരേഷ്, എല്‍.സി അംഗമായ എന്‍.സി മുസ്തഫ എന്നിവരേയും മൂച്ചിക്കുന്ന് പ്രദേശത്തെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.ഒന്നര വര്‍ഷം മുമ്പാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. െ്രെകം ബ്രാഞ്ച് അന്വേഷണമേറ്റെടുത്ത ശേഷം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് സി.ബി.ഐക്ക കൈമാറിയത്.

 2012 ഫെബ്രുവരിയിലായിരുന്നു സി.പി.ഐ.എം ആര്‍.എസ്.എസ് സംഘര്‍ഷത്ത തുടര്‍ന്ന് മനോജ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 15 പേരെ പ്രതി ചേര്‍ക്കുകയും 14 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു