കേരളം

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അര്‍ധരാത്രിക്കു ശേഷം കോഴിക്കോട് നഗരത്തിലൂടെ നടന്നു പോകുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരമേഖല എഡിജിപിക്കാണ് അന്വേഷണ ചുമതല. 

സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിലെ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത സുസ്മി (38), മമത ജാസ്മിന്‍ (43) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം വച്ച് പോലീസ് മര്‍ദിച്ചെന്നാണ് പരാതി. ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഇരുവരും ബീച്ചാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

അതേസമയം, അനാശാസ്യത്തിന് പ്രേരിപ്പിച്ചു കൊണ്ടുപോയി ബാഗ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കസബ എസ്‌ഐയുടെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാരെ നേരിട്ടതെന്ന് പൊലീസ് വിശദീകരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു