കേരളം

പയ്യോളി മനോജ് വധം: മുല്ലപ്പള്ളിയും ബിജെപി നേതൃത്വവും യഥാര്‍ത്ഥ പ്രതികളെ സ്വാധിനിച്ചു: സിപിഎം

സമകാലിക മലയാളം ഡെസ്ക്

പയ്യോളി മനോജ് വധക്കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ടി ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍, പാര്‍ടി പ്രവര്‍ത്തകരായ സി സുരേഷ്, എന്‍ സി മുസ്തഫ, കെ ടി ലിഗേഷ്, അനൂപ്, അരുണ്‍നാഥ്, രതീഷ്, കുമാരന്‍ എന്നിവരെ അറസ്റ്റ് ചെയ്ത സിബിഐ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. യുഡിഎഫ് ഭരണ കാലത്ത് ലോക്കല്‍ പൊലീസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതുമായ കേസാണിത്. യുഡിഎഫ് ബിജെപി നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കേസ് ക്രൈംബ്രാഞ്ച് എറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യുഡിഎഫ് ബിജെപി നേതൃത്വവും വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും യഥാര്‍ഥ പ്രതികളില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുന്നത്.

തികഞ്ഞ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് സിബിഐ ഈ കേസ് എറ്റെടുത്തത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിബിഐ പാര്‍ടി നേതാക്കളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായിട്ടും കേന്ദ്ര സര്‍ക്കാരിന്റെയും കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെയും സമമര്‍ദത്തിന് വഴങ്ങിയാണ് ഇപ്പോള്‍ കൂട്ട അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനും സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടാനുമുള്ള ബിജെപി നേതൃത്വത്തിന്റെ കുടില നീക്കത്തിന്റെ ഭാഗമായാണ് പാര്‍ടി നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കാനുള്ള സിബിഐ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി