കേരളം

സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ വിഎസിന് ക്ഷണമില്ല; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഒന്നില്‍പ്പോലും മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് ക്ഷണമില്ല. എല്ലാ സമ്മേളനങ്ങളിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. വിഭാഗീയതയുടെ പേരില്‍ വിഎസിനെ ജില്ലാ സമ്മേളനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് വിഎസ് അനുകൂലികള്‍. 

പ്രവര്‍ത്തനമേഖലയായ തിരുവനന്തപുരം ജില്ലാസമ്മേളനത്തിലും ജന്മനാടായ ആലപ്പുഴയിലെ ജില്ലാസമ്മേളനത്തിലും വിഎസിന്റെ സ്വന്തം മണ്ഡലമായ മലമ്പുഴ സ്ഥിതി ചെയ്യുന പാലക്കാട് ജില്ലാ സമ്മേളനത്തിലും പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവിന് ക്ഷണമില്ല. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ തവണത്തെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു