കേരളം

2018ല്‍ ആദ്യം നടപ്പിലാക്കുന്നത് കടലെടുത്ത ജീവിതങ്ങള്‍ക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതി; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2017 അവസാനിക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട് എന്നാല്‍ അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി കൊടുങ്കാറ്റ് വര്‍ഷാന്ത്യത്തില്‍ നമ്മുടെ സന്തോഷങ്ങള്‍ക്കു മേല്‍ ഇരുള്‍ പരത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതുവത്സരാശംസകളിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 

ജനക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ഒരുപിടി പദ്ധതികള്‍, വികസനപ്രക്രിയക്ക് ആക്കം കൂട്ടുന്ന ഇടപെടലുകള്‍, 2017 അവസാനിക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി കൊടുങ്കാറ്റ് വര്‍ഷാന്ത്യത്തില്‍ നമ്മുടെ സന്തോഷങ്ങള്‍ക്കു മേല്‍ ഇരുള്‍ പരത്തിയിരിക്കുന്നു. തീരത്തെ സങ്കടക്കടലിലാഴ്ത്തിയ ദുരന്തപശ്ചാത്തലത്തില്‍ കടല്‍ തീരത്ത് സംഘടിപ്പിക്കാറുള്ള പുതുവര്‍ഷ ആഘോഷം സര്‍ക്കാര്‍ ഉപേക്ഷിച്ചു. 

മെഴുകുതിരി തെളിച്ച് ഓഖി ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. കടലെടുത്ത ജീവിതങ്ങള്‍ക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതിയാണ് പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും സര്‍ക്കാര്‍ സാമ്പത്തികസഹായം തേടുന്നുമുണ്ട്. സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്‌കാരം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭമാണിത്. പുതുവര്‍ഷത്തില്‍ ആ കടമ ഏറ്റെടുക്കാം. ഏവര്‍ക്കും പുതുവത്സര ആശംസകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ