കേരളം

പാര്‍ട്ടിയില്‍ വ്യക്തിപൂജ വെച്ചുപൊറുപ്പിക്കില്ല ; നേതാക്കള്‍ക്ക് കോടിയേരിയുടെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട :  പാര്‍ട്ടിയില്‍ വ്യക്തിപൂജ വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കോടിയേരി നേതാക്കള്‍ക്ക് കര്‍ശന താക്കീത് നല്‍കിയത്. സമ്മേളന ചര്‍ച്ചക്കിടെ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ പുകഴ്ത്തി ഏതാനും പ്രതിനിധികള്‍ സംസാരിച്ചിരുന്നു. 

എന്നാല്‍ ഇത് നേതാക്കള്‍ ഇടപെട്ട് പറയിപ്പിച്ചതാണോ എന്ന് കോടിയേരി സംശയം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള വ്യക്തിപൂജയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. വ്യക്തിപൂജ വിവാദത്തില്‍ പാലക്കാട് ജില്ലാ സമ്മേളനത്തിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പി കെ ശശി എംഎല്‍എയെ ഇത് ഞങ്ങളുടെ തമ്പ്രാന്‍ എന്ന പേരില്‍ സ്ഥാപിച്ച ഫഌക്‌സാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. 

വിവാദമായതോടെ, ഫഌക്‌സ് സ്ഥാപിച്ച ഏരിയാ കമ്മിറ്റി ഇത് എടുത്തുമാറ്റിയിരുന്നു. എങ്കിലും പ്രതിനിധികള്‍ ഇത്തരം പ്രവണതകളെ സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ജില്ലയില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും, നേതാക്കള്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ സമ്മേളനപ്രസംഗത്തില്‍ ശക്തമായ താക്കീത് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി