കേരളം

പുണ്യം പൂങ്കാവനം പദ്ധതി രാജ്യത്തിന് മാതൃക : പ്രകീര്‍ത്തിച്ച് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : പുണ്യം പൂങ്കാവനം പദ്ധതിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് തന്നെ മാതൃകയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മന്‍കീ ബാത് പ്രസംഗത്തിലാണ് മോദി പദ്ധതിയെ പുകഴ്ത്തിയത്. 

ഇത്തരം പദ്ധതികള്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയം വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷാന്‍ എന്ന പേരില്‍ രാജ്യത്തൊട്ടാകെ സര്‍വേ നടത്തും. ജനുവരി നാലുമുതല്‍ മാര്‍ച്ച് 10 വരെയാണ് സര്‍വേ നടത്തുക. 

പുതുവര്‍ഷത്തില്‍ രാജ്യം തീവ്രവാദം, വര്‍ഗീയത, അഴിമതി, ദാരിദ്ര്യം തുടങ്ങിയവയില്‍ നിന്നും മുക്തമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 2018 ലെ റിപ്പബ്ലിക് ദിനത്തില്‍ 10 അതിഥികളാണ് പങ്കെടുക്കുക. 10 ആസിയാന്‍ രാജ്യ തലവന്‍മാരാണ് മുഖ്യാതിഥികളായി പങ്കെടുക്കുകയെന്ന് നരേന്ദ്രമോദി മന്‍ കി ബാതില്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത