കേരളം

നടിക്ക് ഐക്യദാര്‍ഢ്യം, കൂടുതല്‍ അവസരമൊരുക്കും: അമ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാറില്‍ ആക്രമിക്കപ്പെട്ട യുവനടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താരസംഘടനയായ അമ്മ. താരങ്ങള്‍തന്നെ ഇടപെട്ട് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞുപോയി എന്ന നടിയുടെ മുന്‍ പരാതി കണക്കിലെടുത്ത് വരുംകാലങ്ങളില്‍ കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നും അമ്മ നിര്‍ദ്ദേശിച്ചു. നടന്‍ സിദ്ധീഖിന്റെ കൊച്ചിയിലെ ഹോട്ടലില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
സിനിമാമേഖലയില്‍ കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം വെച്ചു. ഷൂട്ടിംഗ് ലൊക്കേഷനിലും മറ്റും ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് വെരിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയില്‍ത്തന്നെയാണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി. നടിയ്ക്കുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യുന്നതിനുമാത്രമായാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഇക്കാര്യങ്ങള്‍ നടിയുടെ അടുത്ത് നേരിട്ടെത്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സംഘടനയ്ക്കു സാധ്യമാകുന്ന തരത്തില്‍ എടുക്കണമെന്ന പൊതുനിര്‍ദ്ദേശത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി