കേരളം

സിനിമയില്‍ ശക്തരാകാന്‍ ഗുണ്ടകളെ ഉപയോഗിക്കുന്നു ; ഗണേഷ്‌കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സിനിമയില്‍ ശക്തരാകാനാണ് ചിലര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ മലയാളി സിനിമാ നടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിന്റെ പ്രതികരണം. സംഭവശേഷം ഞാന്‍ നടിയെ നേരില്‍ കണ്ടിരുന്നെന്നും എല്ലാവരും മനസിലാക്കുന്നതിനേക്കാള്‍ കഷ്ടമാണ് അവരുടെ അവസ്ഥയെന്നും ഗണേഷ് പറഞ്ഞു. ഇനി  ഇതുപോലൊരു അനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകരുത്. പുറത്ത് പറയാനാകാത്ത പല കാര്യങ്ങളുമാണ് ഇന്ന് ചലചിത്രമേഖലയില്‍ സംഭവിക്കുന്നതെന്നും മുന്‍പുണ്ടായ ഇത്തരം സംഭവഭങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗണേഷ് കുമാര്‍ കൊച്ചിയില്‍  പറഞ്ഞു സിനിമയില്‍ ഇന്ന് ഉണ്ടാകുന്നപ്രവണതകള്‍ പുറത്തുപറയാന്‍ പറ്റാത്തതാണ്. സിനിമയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയയും ശക്തമാണ്. കൊച്ചിയിലെ ചലചിത്രപ്രവര്‍ത്തകര്‍ക്ക് ഉള്ളത് അധോലോകസ്വഭാവമാണെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി