കേരളം

നടിക്കെതിരായ ആക്രമണം ആസൂത്രണം പ്രധാന പ്രതിയുടെതെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊച്ചി സിനിമാ നടിക്കെതിരായ ആക്രമണം പ്രധാന പ്രതിയുടെ ആസൂത്രണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിയുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പത്തില്‍നിന്നാണ് കുറ്റകൃത്യമുണ്ടായത്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലാണ്. കേസന്വേഷണത്തില്‍ മറ്റെന്തെങ്കിലും സൂചനലഭിച്ചാല്‍ അതും അന്വേഷിക്കുമെന്ന് പിണറായി പറഞ്ഞു.  കുറ്റവാളികളല്ലാത്തവരെക്കുറിച്ച് ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന്അവര്‍ പരിശോധിക്കണം. ചിലയാളുകളെ കുറ്റവാളികളായി കാണാന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം സമീപനങ്ങള്‍ ആരുടെ കേസിലായാലും സ്വീകരിക്കരുത്. ഒരു പ്രമുഖ നടനെ  പൊലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തകള്‍ നുണയാണ്.  സിനിമാലോകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം.
അന്വേഷണത്തില്‍ സിനിമലോകവും തൃപ്തരാണ്. സംഭവം പുറത്തുപറയാന്‍ ധൈര്യം കണിച്ച സഹോദരിയെ പ്രത്യേകമായി അഭിനന്ദിക്കുന്നു. മുമ്പും ചില ര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി വാര്‍ത്തകള്‍ കേള്‍ക്കുന്നു. ഇത്തരം  കാര്യങ്ങള്‍ പുറംലോകമറിയില്ല എന്ന നിഗമനത്തിലാണ് ഇത്തരം അതിക്രമങ്ങള്‍ വീണ്ടും നടക്കുന്നതെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു