കേരളം

നാവിട്ടടിക്കുന്നവര്‍ നാടിന്റെ ശാപം: ബെന്യാമിന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് പറഞ്ഞവര്‍ക്കെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കാപട്യം മാത്രം കൈമുതലായുള്ള ചില മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികള്‍ക്ക് വേണ്ടി നാവിട്ടടിക്കുന്ന നിക്ഷ്പക്ഷമതികളും നമ്മുടെ ദേശത്തിന്റെ ശാപമാണെന്നും ജനം ഇനി വിചാരണ ചെയ്യേണ്ടത് ഈ സര്‍പ്പസന്തതികളെയാണെന്നുമാണ് ബെന്യാമിന്റെ പ്രതികരണം. 
കീഴടങ്ങാന്‍ കോടതിയിലെത്തിയ പ്രതിയെ ബലമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുയര്‍ന്നിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നായിരുന്നു ഒരു പക്ഷം. എന്നാല്‍ പള്‍സര്‍ സുനിയെ കായികമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതിന് കേരളാ പോലീസിന് അഭിനന്ദനങ്ങളും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്