കേരളം

നടിയെ ആക്രമിച്ച സംഭവം; ഗൂഡാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഡാലോചനയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഗൂഡാലോചന അന്വേഷിക്കേണ്ടതില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത പറയുക മാത്രമാണ് താന്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തനിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യപ്രതിയായ സുനി പൊലീസ് പിടിയിലായതിന് ശേഷമായിരുന്നു കേസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴുള്ള മുഖ്യന്റെ പരാമര്‍ശം ദുരൂഹതയുണര്‍ത്തുന്നതാണെന്ന ആരോപണവുമായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം