കേരളം

ക്യാന്റീന്‍ ജീവനക്കാരനെ തല്ലിയതിന് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെയും എംഎല്‍എയുടെ പിഎ സണ്ണിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഊണ്‍ വൈകിയതിനെ തുടര്‍ന്ന് ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെയും കേസെടുത്തത്. ഇന്ന് ഉച്ചയോടയായിരുന്നു സംഭവം നടന്നത്. ക്യാന്റീനിലെ ജീവനക്കാരനായ മനുവാണ് പിസി ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയത്. അതേസമയം പരാതിക്കാരനെ തല്ലിയിട്ടില്ലെന്ന നിലപാടിലാണ് പിസി ജോര്‍ജ്ജ്.

സംഭവത്തെ പറ്റി മനു പറയുന്നത് ഇങ്ങനെ: ഉച്ചക്ക് പിസി ജോര്‍ജ്ജ്സാര്‍ ചോറിന് വിളിച്ചുപറഞ്ഞപ്പോള്‍ ഇരുപത് മിനിറ്റ് വൈകിയാണ് ചോറുമായി എംഎല്‍എയുടെ റൂമില്‍ എത്തിയത്. റൂമില്‍ എത്തുമ്പോള്‍ ഊണ്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ക്യാന്റീനിലെ ജീവനക്കാരിയായ കുടംബശ്രീ പ്രവര്‍ത്തകയോട് മോശമായ രീതിയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. എന്നെ കണ്ട സമയത്ത് ഫോണ്‍ കട്ട് ചെയത് എംഎല്‍എ എന്നോട് തട്ടി കയറുകയായിരുന്നു. ക്യാന്റീനില്‍ തിരക്കായത് കൊണ്ടാണ് വൈകിയതെന്ന് എംഎല്‍എയോട് പറഞ്ഞപ്പോള്‍ എംഎല്‍എ മുഖത്തടിക്കുകയായിരുന്നു. പിന്നീട് എംഎല്‍എയുടെ പിഎയും മര്‍ദ്ദിക്കുകയായിരുന്നെന്നും മനു പറഞ്ഞു. പരുക്കേറ്റ മനു തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം ജീവനക്കാരന്‍ ലോകത്ത് ആരും വിശ്വസിക്കാത്ത നുണ പറയുകായാണെന്ന പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. നാലപത് മിനിറ്റ് വൈകിയാണ് ജീവനക്കാരന്‍ ഊണ്‍ എത്തിച്ചതെന്നും ഇങ്ങനെയാണോ എംഎല്‍എയോട് പൊരുമാറേണ്ടതെന്നും കനത്ത ഭാഷയില്‍ ചോദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.ഒരാള്‍ക്ക് ഊണ്‍ പറഞ്ഞിട്ട് നാലാള്‍ക്കുള്ള ഊണ്‍ എത്തിച്ചെന്നും തല്ലിയാല്‍ തല്ലിയിട്ടുണ്ടെന്നും പറയുമെന്നും ജോര്‍ജ്ജ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി