കേരളം

നടിയെ അക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ കായലിലും തെരച്ചില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങല്‍ പകര്‍ത്തിയ പള്‍സര്‍ സുനിയുടെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ തെരച്ചില്‍ ആരംഭിച്ചു. നാവിക സേന മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഫോണ്‍ ഇവിടെ വലിച്ചെറിഞ്ഞു എന്ന സുനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തുന്നത്. 

നാവികസേനയുടെ അഞ്ചംഗ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. കായലിന്റെ ആഴവും ഒഴുക്കുമുള്ള പ്രദേശത്താണ് പരിശോധന. സംഭവം നടന്ന രാത്രി പൊലീസ് പിടികൂടും എന്ന് ഉറപ്പായതിനാല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് എറിഞ്ഞുകളഞ്ഞു എന്നാണ് സുനില്‍കുമാര്‍ നല്‍കിയ മൊഴി. 
സുനില്‍കുമാര്‍ ഒളിവില്‍ താമസിച്ച ആലപ്പുഴ,കുണ്ടന്നൂര്‍ എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി വരികയാണ്. അതിനായി രാവിലെ സുനില്‍കുമാറിനേയും വിജീഷിനേയും ഗോശ്രീ പാലത്തില്‍ തെളിവെടുപ്പിനായി കൊണ്ടു വന്ന ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. നടിക്കെതിരെ നടന്ന അക്രമത്തില്‍ നിര്‍ണ്ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ സാംസങ് ഫോണ്‍. ഇത് ലഭിക്കാതിരുന്നാല്‍ കോടതിയില്‍ പൊലീസിന് തിരിച്ചടിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി