കേരളം

ശിക്ഷ ഇളവു ചെയ്യാന്‍ ശുപാര്‍ശ ചെയ്തട്ടില്ല: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അനധികൃതമായി ആരുടെയും ശിക്ഷ ഇളവു ചെയ്യാന്‍ ശുപാര്‍ശ ചെയ്തട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ശിക്ഷ ഇളവിനുള്ള പട്ടികയില്‍ ഉണ്ടോയെന്ന് അറിയില്ല. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം കൊലപാതകം നടത്തിയവരോ, ലൈംഗിക പീഡനത്തിനുശേഷം കൊലപാതകം നടത്തിയവരോ പട്ടികയിലില്ല. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ടിപി വധക്കേസ് പ്രതികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് തനിക്കിപ്പോള്‍ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതില്‍ വ്യക്തമായുള്ള ഒരു ഉത്തരം പറയുന്നില്ല. 14 വര്‍ഷം ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ആ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇത്തരത്തിലുള്ള ശിക്ഷാ ഇളവിന് അര്‍ഹത ലഭിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്