കേരളം

അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍; ഇന്നസെന്റിന്റേയും മുകേഷിന്റേയും സംസാര രീതി തെറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താരസംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി വനിതാ കമ്മിഷന്‍. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. 

അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ അമ്മ ശ്രമിക്കുന്നത് അപലപനീയമാണ്. സിനിമയിലെ പെണ്‍കൂട്ടായ്മയുടെ പരാതി വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കും. ഇന്നസെന്റിന്റേയും മുകേഷിന്റേയും സംസാര രീതി തെറ്റാണെന്നും വനിതാ കമ്മിഷന്‍ വ്യക്തമാക്കി. 

നേരത്തെ, നടിക്കെതിരെ ദിലീപിന്റേയും, സലിംകുമാറിന്റേയും ഭാഗത്ത് നിന്നുമുണ്ടായ പരാമര്‍ശങ്ങളേയും ജോസഫൈന്‍ വിമര്‍ശിച്ചിരുന്നു. നടിയെ അക്രമിക്കുന്നതിന് തുല്യമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. പ്രതിയും നടിയും സുഹൃത്തുക്കളാണെന്ന പരാമര്‍ശം നിഗൂഢമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു