കേരളം

നഴ്‌സുമാര്‍ അനുഭവിക്കുന്നത് കടുത്ത ചൂഷണം, സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഴ്‌സുമാര്‍ കടുത്ത ചൂഷണമാണ് അനുഭവിക്കുന്നത്. നഴ്‌സുമാരുടെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വിഎസ് അച്യുതാനന്ദന്‍. നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

മാനേജ്‌മെന്റുകളുടെ ചൂഷണത്തെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നത്. നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്. 

ശമ്പളവര്‍ധന സംബന്ധിച്ച് സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അത് നടപ്പാക്കാത്ത സ്ഥിതി വന്നതോടെയാണ് നഴ്‌സുമാര്‍ക്ക് സമരത്തിനിറങ്ങേണ്ടി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു