കേരളം

വിശദീകരണവുമായി മുകേഷ്; ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലെ പെരുമാറ്റത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടനും എംഎല്‍എയുമായ മുകേഷ്. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. 

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. നല്ല നേതാവായി ഉയര്‍ന്നു വരുന്നതിന് വേണ്ടിയാണ് വിമര്‍ശനങ്ങളെന്നും മുകേഷ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു മുകേഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചത്. ക്ഷുഭിതനായി സംസാരിച്ച മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ നേതൃത്വവും നിലപാടെടുത്തിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ തൃപ്തികരമായ നിലയിലല്ല മുകേഷ് പെരുമാറിയത് എന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

മുകേഷിന്റെ പ്രതികരണം പരോക്ഷമായി ഇരയ്ക്ക് എതിരാണെന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ സംശയമുണര്‍ത്തുന്ന വിധത്തിലുള്ള പെരുമാറ്റമായിരുന്നു മുകേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു