കേരളം

യുവതി നിലപാട് അറിയിച്ചില്ല, ജനനേന്ദ്രിയം മുറിച്ച കേസില്‍ നുണപരിശോധന നടക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയെ നുണപരിശോധനയ്ക്കു വിധേയമാക്കില്ല. നുണ പരിശോധന വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുവതി നിലപാട് അറിയിച്ചില്ല. തുടര്‍ച്ചയായി കോടതി നടപടികളില്‍നിന്ന് വിട്ടുനിന്നതിന് പോക്‌സോ കോടതി യുവതിയെ ശാസിച്ചു. ഇതേ നിലപാടു തുടര്‍ന്നാല്‍ കേസ് തള്ളുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.

കേസില്‍ വാദിയായ യുവതി തുടര്‍ച്ചയായി മൊഴിമാറ്റിയതിനെത്തുടര്‍ന്നാണ് നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ അന്വേഷണ സംഘം കോടതി അനുമതി തേടിയത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ രണ്ടു തവണ കോടതി യുവതിക്കു നോട്ടിസ നല്‍കി. എന്നാല്‍ രണ്ടു തവണയും യുവതി കോടതിയില്‍ ഹാജരാവുകയോ നിലപാട് അറിയിക്കുകയോ ചെയ്തില്ല. ഇതിനെത്തുടര്‍ന്ന് കോടതി ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

യുവതിയുടെ അനുമതിയില്ലാതെ നുണപരിശോധനാ ആവശ്യത്തില്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ