കേരളം

അന്വേഷണത്തില്‍ ദിലീപിന് ആശങ്കയില്ല; 'നിയമോപദേശം തേടിയിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയയിയില്ലെന്ന്‌ നടി അക്രമിക്കപ്പെട്ട കേസില്‍  ആരോപണം നേരിടുന്ന ദിലീപ്. ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാനിരിക്കെയാണ് ദിലീപിന്റെ പ്രസ്താവന.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപും നാദിര്‍ഷയും നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കേസില്‍ ബാഹ്യമായ ഇടപെടലൊന്നും നടന്നിട്ടില്ലെന്നും കേസ് അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി.

കേസില്‍ അറസ്റ്റുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ജാമ്യമടക്കമുള്ള കാര്യങ്ങള്‍ക്കു ദിലീപും നാദിര്‍ഷയും നിയമോപദേശം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കേസില്‍ പല കാര്യങ്ങള്‍ക്കും പോലീസിനു വ്യക്തത വരുത്താനായാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യാനായി വിശദമായ ചോദ്യാവലി പോലീസ് തയാറാക്കിയിട്ടുണ്ട്. കൃത്യമായ പദ്ധതിയുമായാണ് പോലീസ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ ദിലീപിന്റെ 143 പേജുള്ള മൊഴിയും നാദിര്‍ഷയുടെ 140 പേജുള്ള മൊഴിയും കൃത്യമായി പരിശോധന നടത്തി വിശകലനം ചെയ്താണ് പോലീസ് ചോദ്യാവലി തയാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍