കേരളം

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി  സജിന്‍ലാല്‍ പൊള്ളലേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍ലാല്‍ പൊള്ളലേറ്റുമരിച്ചു. രാവിലെ ആറ്റിങ്ങലിലെ മാമത്ത്  കാറിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സജിന്‍ലാലിന്റെ സ്ഥിതി ഉച്ചയോടെ കൂടുതല്‍ വഷളാവുകയായിരുന്നു. അതേസമയം സജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ടുദിവസമായി സജിനെ കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറമെ വാഹനം വാടകയ്ക്ക് നല്‍കുന്ന ബിസിനസുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളാണോ മരണത്തിന് ഇടയാക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി