കേരളം

മകന് അഡ്മിഷന്‍ നല്‍കിയില്ല; കോളെജില്‍ റെയ്ഡ് നടത്തി എക്‌സൈസ് ഉദ്യോഗസ്ഥന്‍

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: മകന് കോളേജില്‍ അഡ്മിഷന്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കോളേജില്‍ റെയ്ഡ് നടത്തിയെന്ന് പരാതി. ആലപ്പുഴയിലെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളെജിലാണ് പരിശോധന നടത്തിയത്. 

പരിശോധനയില്‍ കോളെജിലെ പഠനാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കസ്റ്റഡിയില്‍ എടുത്തു. സംഭവം ചൂണ്ടിക്കാട്ടി കോളെജ് അധികൃതര്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

എക്‌സൈസ് കമ്മിഷണറെ കൂടാതെ മുഖ്യമന്ത്രിക്കും കോളേജ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. ചേര്‍ത്തല എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് മകന് അഡ്മിഷന് വേണ്ടി കോളെജിനെ സമീപിച്ചത്. എന്നാല്‍ അഡ്മിഷന്‍ ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ ബുധനാഴ്ച നാല് എക്‌സൈസ് ഉദ്യോഗസ്ഥരുമായി എത്തി കോളെജിലെ കെമിസ്ട്രി ലാബില്‍ പരിശോധന നടത്തുകയായിരുന്നു. 

മകന് അഡ്മിഷന്‍ തന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് കോളെജ് അധികൃതര്‍ പരാതിയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി