കേരളം

സ്ത്രീവിരുദ്ധ പരാമര്‍ശം; ഇന്നസെന്റിനെതിരെ വനിതാ കമ്മിഷന്‍ കേസെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടനും എംപിയുമായ ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആണ്  ഇന്നസെന്റിനെതിരെ കേസെടുക്കുമെന്ന് വ്യക്തമാക്കിയത്. 

ഇന്നസെന്റിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. കമ്മിഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ജോസഫൈന്‍ പറഞ്ഞു.  മോശം നടിമാര്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്തയായിരുന്നു.

സിനിമയില്‍ ആരെങ്കിലും മോശമായി പരാതിപ്പെട്ടതായി തങ്ങളോട് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ അങ്ങിനെ ആരെങ്കിലം മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നും വരുമെന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു