കേരളം

കോഴി സമരം ഒത്തു തീര്‍പ്പായി; കിലോ 87 രൂപയ്ക്ക് വില്‍ക്കും 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌:കോഴി വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പായി. കിലോ 87രൂപയ്ക്ക് വില്‍ക്കാന്‍ ധാരണയായി. കോഴിയിറച്ചി കിലോയ്ക്ക് 158രൂപയ്ക്ക് വില്‍ക്കാം. കോഴിയിറച്ചി വ്യാപാരികളുമായി കോഴിക്കോട് ധമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വില മാറാമെന്ന് തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി വ്യാപാരികള്‍ കോഴിക്കടകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളുമായി ധനമന്ത്രി ചര്‍ച്ച നടത്തിയത്.ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 130 മുതല്‍ 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില ഈടാക്കുന്നത്. നേരത്തെ പതിനാലര ശതമായിരുന്നു കോഴിക്ക് കേരളത്തില്‍ നികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി വന്നതോടെ ഇത് ഇല്ലാതായി. ജിഎസ്ടിയില്‍ ഇറച്ചിക്കോഴിക്ക് നികുതി ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ