കേരളം

അന്നുരാത്രി ദിലീപിനെ നാല് തവണ വിളിച്ച മുതിര്‍ന്ന നടനാര്? പ്രമുഖനെതിരെ പൊലീസ് വല മുറുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെപ്പറ്റിയുള്ള അന്വേഷണം മലയാള സിനിമയിലെ മുതിര്‍ന്ന നടനിലേക്കും നീളുന്നു. ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ സുനില്‍കുമാറിനെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് ഈ നടനാണ് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സുനില്‍കുമാര്‍ ഈ നടന്റെ  ഡ്രൈവര്‍ ആയിരുന്നു. 2012ന് മുന്‍പ് സുനില്‍കുമാറുമായി ദിലീപിന് അടുത്ത പരിചയമുണ്ടായിരുന്നില്ല. 2013ല്‍ ക്വട്ടേഷന്‍ നല്‍കണമെങ്കില്‍ സുനില്‍കുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുതിര്‍ന്ന നടന്‍ ദിലീപിന് അറിയിച്ചിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. മുതിര്‍ന്ന നടന് വേണ്ടിയും സുനില്‍കുമാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്്.അസ്വാഭാവികമായ രീതിയില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ രംഗത്ത് വന്നതാണ് പൊലീസിനെ ഇത്തരമൊരു സംശയത്തിലേക്ക് എത്തിച്ചത്. 
താരസംഘടനയായ അമ്മയുടെ വിവാദ യോഗത്തില്‍ ഈ നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന കൃത്യമായ നിലാടെടുത്ത് സംസാരിച്ച് പിന്തുണയുമായി നിന്നിരുന്നു. 

ഈ നടനും സംഭവം അറിയാമായിരുന്നു എന്ന സംശയത്തില്‍  പൊലീസ് എത്താനുള്ള കാരണം സംഭവം നടന്ന ദിവസം ദിലീപിന്റെ ഫോണിലേക്ക് വന്ന നാല് കോളുകളാണ്. സംഭവം അറിഞ്ഞ് സംവിധായകന്‍ ആന്റോ ജോസഫ് അടക്കമുള്ളവര്‍ ദിലീപിനെ വിളിച്ചിരുന്നെങ്കിലും ദിലീപ് ഫോണ്‍ എടുത്തിരുന്നില്ല. എന്നാല്‍ ഈ മുതിര്‍ന്ന നടന്‍ വിളിച്ചപ്പോള്‍ ദിലീപ് ഫോണ്‍ എടുത്തു. നാലുതവണ ഇവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് മനസ്സിലായിട്ടുണ്ട്. ഇതാണ് നടന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. സംഭവത്തിന് മുമ്പും ശേഷവും ഈ നടനും ദിലീപുമായി നടത്തിയ ആശയവിനിമയങ്ങളുടെ തെളിവുകള്‍ ശേഖരിക്കുകകയാണ് ഇപ്പോള്‍ അന്വേഷണ സംഘം.ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും നടനെ ചോദ്യം ചെയ്യുക. പിറ്റേന്ന് ആന്റോ ജോസഫ് വിളിച്ചപ്പോള്‍ 12 സെക്കന്റ് മാത്രമാണ് ദിലീപ് സംസാരിച്ചത്. തലേദിവസം തന്നെ ദിലീപ് സംഭവം അറിഞ്ഞിരുന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിന് സുനില്‍കുമാറുമായുള്ള വ്യക്തിബന്ധത്തെത്തുറിച്ച് ഒരു നടി പൊലീസിന് വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ദിലീപിന്റെ സിനിമാ ലോക്കേഷനിലെ സ്ഥിരം സാന്നിധ്യമായിരുന്ന സുനിലിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന പല നടന്‍മാരും ഇക്കാര്യം മറച്ചുവെച്ചു. അന്വേഷണം നേരായ വഴിക്കാണ് നീങ്ങുന്നത് എന്ന് ബോധ്യം വന്നിട്ടും ദിലീപുമായുള്ള സുനിലിന്റെ ബന്ധം പുറത്തുപറയാന്‍ താരങ്ങള്‍ തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍