കേരളം

ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു; തിരിച്ചുവരും: ദിലീപ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നുവെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്. തൃശൂരിലെ ടെന്നീസ് ക്ലബില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സുഹൃത്തും നിര്‍മ്മാതാവുമായ അംജിത്തിനോട് ഇക്കാര്യം പറഞ്ഞത്. ദിലീപ് നായകനായ വാര്‍ആന്റ് ലൗ സിനിമയുടെ നിര്‍മ്മാതാവയിരുന്നു അംജിത്ത്.

''ഞാന്‍ അങ്ങനെയൊരളെ കണ്ടിട്ടില്ല...ജീവിതത്തില്‍ ഇതുവരെ കാണാത്ത ഒരാളെക്കുറിച്ചാണ്...'' സുനില്‍കുമാറിന്റെ പേര് പരാമര്‍ശിക്കാതെ ദിലീപ് പറഞ്ഞു. ''ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു,ഞാന്‍ തിരിച്ചുവരും' ദിലീപ് പറഞ്ഞു. 

ദിലീപിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അംജിത് അവിടെയുണ്ടായിരുന്നു. പൊലീസ് വാഹനത്തിലിരുന്ന് ദിലീപ് അംജിത്തിനെ കൈവീശി കാണിച്ചു. അക്കാദമിയുടെ ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടില്‍ ദിലീപിനെ കയറ്റിയപ്പോള്‍ അവിടെയെത്തിയ അംജിത്തിനോട് ദിലീപ് സംസാരിക്കുകയായിരുന്നു.എന്നാല്‍ കൂടുതല്‍ സംസാരക്കാന്‍ പൊലീസ് അനുവദിച്ചില്ല.

തൃശൂരിലെ ഗരുഡ ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ ജീവനക്കാരോട് ദിലീപ് ചോദിച്ചത് ലിഫ്റ്റ് ശരിയാണോ എന്നായിരുന്നു.'' ഈ രണ്ടു ലിഫ്റ്റുകളില്‍ കറക്ടായി വര്‍ക്ക് ചെയ്യുന്നതേതാ? ചാനലുകാരെ വെട്ടിച്ചു കടക്കാനാ''. എന്നാല്‍ ജീവനക്കാര്‍ കേട്ടു നിന്നതല്ലാതെ മറുപടി നല്‍കിയില്ല. തെളിവെടുപ്പിന് കൊണ്ടുപോകുന്നിടത്തെല്ലാം പാഞ്ഞെത്തുന്ന ചാനലുകാരുടെ ചോദ്യങ്ങളില്‍ പ്രതികരിക്കാന്‍ ദിലീപ് തയ്യാറായിരുന്നില്ല. ചിലസമയത്തെല്ലാം മാധ്യമപ്രവര്‍ത്തകരുടെ നടപടികളില്‍ അസ്വസ്ഥനുമായിരുന്നു ദിലീപ്.

വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് ദിലീപിനെ ഗരുഡയിലെത്തിച്ചത്. എട്ടാം നിലയിലേക്കാണ് ദിലീപിനെ കൊണ്ടുപോകേണ്ടിയിരുന്നത്. രണ്ടു ലിഫ്റ്റുകളും തുറന്നിട്ടിരിക്കുകയായിരുന്നു. ആദ്യം വലത്തേ ലിഫ്റ്റില്‍ കയറിയെങ്കിലും ലിഫ്റ്റ് പകുതിവെച്ച് അടയാതെ നിന്നു.ഈ സമയമത്രയും ചാനല്‍ ക്യാമറാമാന്‍മാരും പത്ര ഫോട്ടോഗ്രാര്‍മാരും ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് രണ്ടാമത്തെ ലിഫ്റ്റില്‍ കയറിയ സംഘം ദിലീപുമായി മുകളിലേക്ക് പോയി. 

ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ആദ്യം 802-ാം മുറിയിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. 2016 സെപ്റ്റംബര്‍ 11ന് ഈ മുറിയിലാണ് താമസിച്ചത്. അവിടുന്നിറങ്ങി 801ന്റെ മുന്നിലെത്തിയപ്പോള്‍ ഇവിടേയും താമസിച്ചിരുന്നുവെന്ന്് ദിലീപ് പൊലീസിനോട് പറയുന്നതു കേള്‍ക്കാമായിരുന്നു. 2016 സെപ്റ്റംബര്‍ 10മുതല്‍ 19വരെ ഈ മുറിയിലായിരുന്നു താമസം. അവിടെ നിന്ന് പുറത്തിറങ്ങി തിരിച്ചു പോകുന്നേരത്താണ് ഏത് ലിഫ്റ്റാണ് കൃത്യാമായി പ്രവര്‍ത്തിക്കുന്നതെന്ന് ജീവനക്കാരോട് ചോദിച്ചത്. 
തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചുപോകുന്ന വഴിക്ക് കൂടി നിന്നവര്‍ക്ക് നേരെ കൈവീശി കാണിച്ച ദിലീപിന് പക്ഷേ തിരിച്ചു കിട്ടിയത് കൂക്കിവിളികളായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്