കേരളം

സാക്ഷിയുണ്ടെങ്കില്‍ മാപ്പുസാക്ഷിയെ തേടുന്നത് എന്തിന്? അഡ്വ. രാംകുമാര്‍

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ് മാപ്പുസാക്ഷിയെ തേടുന്നതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍. ജാമ്യാപേക്ഷ പരിഗണിക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ആയിരുന്നു അഡ്വ. രാംകുമാറിന്റെ പ്രതികരണം.

കേസില്‍ ദിലീപിനെതിരെ തെളിവൊന്നുമില്ലെന്ന് നേരത്തെ രാംകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഫോണ്‍ രേഖകളും കൂടിക്കാഴ്ച നടത്തി എന്നതും ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കാന്‍  മാത്രമുള്ള തെളിവല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കേസില്‍ ഒരൂ മാപ്പു സാക്ഷി ഉണ്ടാവുമെന്ന് നേരത്തെ പൊലീസ് പറഞ്ഞതായി സൂചനകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്