കേരളം

സെന്‍കുമാറിന്റെ വിവാദ അഭിമുഖങ്ങള്‍ വായിക്കാം

സമകാലിക മലയാളം ഡെസ്ക്


പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെ ടിപി സെന്‍കുമാര്‍ സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖം വലിയ രാഷ്ട്രീയ വിവാദങ്ങളാണുണ്ടാക്കിയത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, എംവി ജയരാജന്‍, ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ ഉള്‍പ്പെട്ട കോക്കസ് മുഖ്യമന്ത്രിയെ കുരങ്ങുകളിപ്പിക്കുകയാണ് എന്ന് ആക്ഷേപിച്ച സെന്‍കുമാര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്നത് എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ആരോപിച്ചിരുന്നു. ഇവ ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ആദ്യഭാഗത്തുള്ളത്. 

അഭിമുഖത്തിലേക്കുള്ള ലിങ്ക്:

ഐഎസിനെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്യാനാവില്ലെന്ന പരാമര്‍ശം അടങ്ങിയ രണ്ടാം ഭാഗം ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. മുസ്്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സെന്‍കുമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവയാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറക്കു പരാതി ലഭിച്ചു. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന ക്രൈംബ്രാഞ്ച് പരിശോധന നടന്നുവരികയാണ്.

അഭിമുഖത്തിലേക്കുള്ള ലിങ്ക്:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത