കേരളം

സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 എ വകുപ്പ് പ്രകാരമാണ്‌ സൈബര്‍ പൊലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സെന്‍കുമാറിനെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി നിഥിന്‍ അഗര്‍വാള്‍ പ്രോസികൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരോട് നിയമോപദേശം തേടിയിരുന്നു. 

ഡിജിപി സ്ഥാനത്ത് നിന്നു വിരമിച്ച ശേഷമായിരുന്നു സെന്‍കുമാറിന്റെ വിവാദപരാമര്‍ശം അടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ച് വന്നത്. ഇതു സംബന്ധിച്ച പരാതികള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് കേസടുത്ത് അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിന്റെ ഉപദേശം തേടിയ ശേഷമായിരുന്നു അന്വേശഷണത്തിന് ഉത്തരവിട്ടത്. 

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 കുട്ടികള്‍ മുസ്ലീം സമുദായത്തില്‍ നിന്നാണെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം. സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ പിന്തുണയറിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. അഭിമുഖം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു