കേരളം

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം പിന്‍വലിച്ച ശേഷം ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ എസ്മ പ്രയോഗിക്കില്ലെന്ന ധാരണയില്‍ ജനവിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ആശുപത്രികള്‍ അവശ്യ സര്‍വീസാണ്. അവിടെ സമരം നടത്തുന്നത് അവസാനത്തെ മാര്‍ഗം മാത്രമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

നേരത്തെ അനിശ്ചിതകാല സമരം മാറ്റിവെച്ചാല്‍ നഴ്‌സുമാരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. അതേ സമയം സമരവുമായി മുന്നോട്ട് പോകാനാണ് നഴ്‌സുമാരുടെ സംഘടനയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു