കേരളം

നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; വ്യാഴാഴ്ച ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി മുഖ്യമന്ത്രി നഴ്‌സുമാരുടെ സംഘടനകളുമായും ആശുപത്രി മാനേജ്്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജൂലായ് 20 വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. ബുധനാഴ്ചയാണ് ഹൈക്കോടതി മീഡിയേഷന്‍ യോഗം ചേരുന്നത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം.

പണിമുടക്ക് മാറ്റിവെച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് പരിഗണിച്ച് നഴ്‌സുമാരുടെ സംഘടന സമരം നീട്ടിവെച്ചിരുന്നു. നഴ്‌സുമാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താനായി ഹൈക്കോടതി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ യോഗത്തിന് ശേഷം യുഎന്‍എയോഗം ചേരും. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരമുളള കുറഞ്ഞ ശമ്പളമായ 20,000 രൂപ ആവശ്യപ്പെടാനാണ് നഴ്‌സുമാരുടെ തീരുമാനം. 17,200 രൂപയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച കുറഞ്ഞ ശമ്പളം. 

അതേസമയം തിങ്കളാഴ്ച മുതല്‍ അനശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മതിച്ചു. കൊച്ചിയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം വളരെ കൂടുതലാണെന്നും എങ്കിലും അടിയന്തിര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനത്തിന് വഴങ്ങുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു