കേരളം

കോഴിവില വര്‍ധിപ്പിച്ചെന്ന് വ്യാപാരികളും ഇല്ലെന്ന് ധനമന്ത്രിയുടെ ഓഫിസും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇറച്ചിക്കോഴിക്ക് വില കൂടിയെന്ന് വ്യാപാരികള്‍.  കോഴി കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിയ്ക്ക് 170 രൂപയും വില നിശ്ചയിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. അതേസമയം കോഴിവില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യാപികളുമായി ധനമന്ത്രി ഡോ തോമസ് ഐസക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും വില കൂട്ടുന്ന കാര്യം പറഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്നും അറിയിച്ചു.

ധനമന്ത്രിയുമായി വിലയുടെ കാര്യത്തില്‍ ധാരണയിലെത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനാണ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.  കോഴിയിറച്ചി സ്ഥിരമായി ഒരു വിലയ്ക്ക് തന്നെ വില്‍ക്കാനാകില്ല. കോഴിയിറച്ചി വിലയുടെ പേരില്‍ കോഴിക്കടകള്‍ ആക്രമിക്കുന്ന സമരങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍വാങ്ങണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു.

ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിയ്ക്ക് 87 രൂപയും വെട്ടിനുറുക്കിയ കോഴിയിറച്ചിയ്ക്ക് 158 രൂപ എന്ന നിരക്കിലാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍, സ്ഥിരമായ വിലയല്ലെന്നും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റം വരുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ