കേരളം

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രതിഭാഗം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധിനിക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാസി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഗൂഢാലോചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണം. കേസില്‍ ഒന്നാം പ്രതിയുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്നും പ്രതിഭാം ഹര്‍ജിയില്‍ പറയുന്നു. അപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് തുടര്‍നടപടികള്‍ക്കായി പരിഗണിക്കും.രണ്ടാം പ്രതിയായ മണികണ്ഠനും ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്‌
 

ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയാലും അത് എതിര്‍ക്കുമെന്ന നിലാപാടിലാണ് പൊലീസ്. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാല്‍ ഇരയായ നടിയെ അധിക്ഷേപിക്കാന്‍ വീണ്ടും  ശ്രമിച്ചേക്കുമെന്നാണ് പൊലീസിന്റെ വാദം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്