കേരളം

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നലെ ഉച്ചയോടെയാണ് വിനായകനെയും ശരത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പരിചയക്കാരിയായ പെണ്‍കുട്ടിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ മാലമോഷണകുറ്റം ആരോപിച്ച് കുറ്റം ഏറ്റെടുക്കണമെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. മഫ്തിയിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നത്. 

പിന്നീട് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനാണ് അറസ്റ്റ് ഉണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. തൃശൂരില്‍ ഈയിടെ വ്യാപകമായി മോഷണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആള് മാറി അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വ്യാപകമായ പ്രതിഷേധമാണ് പൊലീസ് നടപടിക്കെതിരെ ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം