കേരളം

നഴ്‌സുമാരുടെ സമരം: ഹൈക്കോടതി മീഡിയേഷന്‍ കമ്മറ്റി നടത്തിയ ചര്‍ച്ച പരാജയം, നാളെ കൂട്ട അവധിയെടുക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ കമ്മറ്റി നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.  20000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നിന്ന് മാറ്റമില്ലെന്ന് നഴ്‌സസ് സംഘടനകള്‍ അറിയിച്ചു. എന്നാല്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാനികില്ലെന്ന് ആശുപത്രി മാനേജ്‌മെന്റും നിലപാടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ചര്‍ച്ചയില്‍ തീരുമാനമാകത്തതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ നാളെ കൂട്ട അവധിയെടുക്കും.ലഭ്യമായ ആശുപത്രി ജീവനക്കാരെ വെച്ച് ചികിത്സ നടത്തുമെന്ന് ആശുപത്രി മാനേജ്‌മെന്റുകളും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്‌സുമാരുടെ സംഘടനകളുമായും ആശുപത്രി മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തും, വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ചര്‍ച്ച.

സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചതുപ്രകാരം തുടക്കക്കാരായ നഴ്‌സുമാര്‍ക്ക് (ജി.എന്‍.എം.) 17,200 രൂപ അടിസ്ഥാനശമ്പളം ലഭിക്കും. നിലവിലെ അടിസ്ഥാന ശമ്പളമായ 8,775 രൂപയുടെ 60 ശതമാനം വര്‍ധനയും ഡി.എ.യും ചേര്‍ത്ത തുകയാണിതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഈ ശമ്പളം നല്‍കാമെന്ന്  മാനേജ്‌മെന്റുകളുടെ യോഗം തീരുമാനിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം ലഭിക്കണമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം