കേരളം

ഡി സിനിമാസ്: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദിലീപിന് ലോകായുക്ത നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം നടത്തിയ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ലോകായുക്ത നോട്ടീസ് അയച്ചു. തൃശ്ശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. മുന്‍ ഉടമകളും ദിലീപും ഉള്‍പ്പെടെ പതിമൂന്നു പേരോട് ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേകദൂതന്‍ വഴി നോട്ടീസ് കൈമാറും. ഈ മാസം 28ന് ഹാജരാകാനാണ് ലോകായുക്ത ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനരൂപീകരണത്തിന് മുമ്പ് തിരുക്കൊച്ചി മന്ത്രിസഭ  ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈയേറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നാണ് പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ കലക്ടര്‍ എംഎസ് ജയയുടെ കാലത്താണു പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം